Asianet News MalayalamAsianet News Malayalam

രാഹുലും പ്രിയങ്കയും വയനാട്ടില്‍; ആവേശത്തില്‍ അണികള്‍; സുരക്ഷ ശക്തം

സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്.  20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

rahul gandhi and priyanka reach kalppetta to submit nomination in wayanad
Author
Kozhikode, First Published Apr 4, 2019, 11:07 AM IST

കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കല്‍പ്പറ്റയിലെത്തി. അല്‍പസമയത്തിനകം  ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് പത്രിക നൽകുന്നത്. സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്.  20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 41 പത്രികളാണ് ഇന്നലെ മാത്രം ലഭിച്ചത്. 

നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.  നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ വയനാട് എത്തുന്നതോടെ പ്രവര്‍ത്തകരുടെ ആവേശം പാരമ്യത്തിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട് അടക്കമുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം അലയൊലികള്‍ ഉണ്ടാക്കി കഴിഞ്ഞു. 

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ആവേശത്തിലെങ്കിലും അതീവ സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി ഗതാഗത നിയന്ത്രണമടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. താമരശേരി ചുരം റോഡിലടക്കം നഗരത്തിൽ വന്നു പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നു.മാവോയിസ്റ്റ് സാന്നിധ്യമുള്ള സുഗന്ധഗിരി അടക്കമുള്ള പ്രദേശങ്ങളിൽ തണ്ടര്‍ബോൾട്ട് പരിശോധന നടത്തുന്നുണ്ട്

ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios