Asianet News MalayalamAsianet News Malayalam

നിര്‍ത്തൂ..എന്‍റെ പ്രവര്‍ത്തകരെ തല്ലരുത്; പൊലീസിനെ ശാസിച്ച് രാഹുല്‍- വീഡിയോ

തെലങ്കാനയിലെ ഹൊസുര്‍നഗറിലായിരുന്നു സംഭവം നടന്നത്. വലിയ കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവിടെ രാഹുലിന്‍റെ പരിപാടിക്ക് എത്തിയിരുന്നു

Rahul Gandhi breaks security protocol shakes hands with supporters after his rally in Telangana Huzurnagar
Author
Telangana, First Published Apr 4, 2019, 2:02 PM IST

ദില്ലി: പൊതുപരിപാടിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്. പോലീസിനെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഉച്ചത്തില്‍ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

തെലങ്കാനയിലെ ഹൊസുര്‍നഗറിലായിരുന്നു സംഭവം നടന്നത്. വലിയ കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവിടെ രാഹുലിന്‍റെ പരിപാടിക്ക് എത്തിയിരുന്നു. ഏറെ നേരമായി കാണാന്‍ കാത്തുനിന്ന ജനക്കൂട്ടത്തിന് അടുത്തേക്ക് രാഹുല്‍ എത്തിയതോടെ ജനം ഇളകിമറിയുകയായിരുന്നു.

ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് ഒടുവില്‍ ലാത്തിവീശി. എന്നാല്‍ ഇതോടെ രാഹുല്‍ ഇടപെട്ടു. പോലീസിനോട് നിര്‍ത്തൂ എന്ന് അദ്ദേഹം ഉറക്കെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ തല്ലരുത് എന്നും രാഹുല്‍ പറഞ്ഞു. ശേഷം പെട്ടെന്ന് പ്രവര്‍ത്തകരുടെ അടുത്തേക്ക് രാഹുല്‍ ചെല്ലുകയായിരുന്നു. ഇതോടെ പോലീസും ഒന്ന് അമ്പരന്നു.
 
രാഹുലിന്‍റെ സുരക്ഷയില്‍ ആശങ്കയിലായ പൊലീസ് ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിന്നുപോയി. അപ്പോഴത്തേക്കും രാഹുലിന്‍റെ അടുത്തേക്ക് വരുന്നത് കണ്ട് ജനക്കൂട്ടം ഓടിയടുത്തു. എല്ലാവരും രാഹുലിന്റെ കൈ പിടിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും പ്രത്യേക സുരക്ഷാ വിഭാഗം രാഹുലിനെ വളഞ്ഞു.

Follow Us:
Download App:
  • android
  • ios