ദില്ലി: കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാൻ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുൽ ഗാന്ധി കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകൾ നടത്തിയെങ്കിലും രാജി തീരുമാനത്തിൽ രാഹുൽ വിട്ട് വീഴ്ചക്ക് തയ്യാറായില്ല. 

ഒരുമാസത്തിനകം കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.