ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനം നടത്തിയതിൽ സന്തോഷമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ അഴിമതിയിൽ മറുപടി പറയൂ എന്ന് മോദിയോട് രാഹുൽ വാർത്താ സമ്മേളനത്തിനിടെ ആവശ്യപ്പെട്ടു.

മോദിയുടെ ഫിലോസഫി ഹിംസയുടേതാണ് ഗാന്ധിയുടെ പോലെ അഹിംസ അല്ലെന്ന് രാഹുൽ പറഞ്ഞു. ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും ജനതീരുമാനത്തിന് മുമ്പേ അതേ കുറിച്ച് ഒന്നും പറയുന്നില്ലെന്നും രാഹുൽ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മീഷൻ നൽകിയെന്നും തെരഞ്ഞെടുപ്പ് തീയ്യതികൾ തീരുമാനിച്ചത് പോലും മോദിക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലാളികളുടെ പ്രശ്നങ്ങൾ, ജി എസ് ടി എന്നീ കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ ചർച്ച എന്ന് പറഞ്ഞ രാഹുല്‍ മോദിയുടെ മേഘ പരാമർശത്തെ പരിഹസിച്ചു. മോദിയുടെ രക്ഷിതാക്കൾക്ക് എതിരെ താൻ ഒന്നും പറയില്ലെന്നും തന്‍റെ കുടുംബത്തെ കുറിച്ച് മോദി എന്ത് വേണമെങ്കിലും പറയട്ടേ എന്ന‌ും രാഹുല്‍ പറഞ്ഞു.

പരിചയസമ്പത്തുള്ളവരെ മോദിയെ പോലെ വലിച്ചെറിയുന്ന ആളല്ല താൻ എന്നും രാഹുൽ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് മോദിയെ പുറത്താക്കാൻ കോൺഗ്രസിനൊപ്പം നിന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒരേ സമയം വാർത്താ സമ്മേളനം നടത്തുകയാണ്. വീഡിയോ കാണാം...

Also Read: വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാ‍ർത്താ സമ്മേളനം - തത്സമയം

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.