സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം കമ്മീഷൻ വിലക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി
ദില്ലി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ആദിവാസികൾക്ക് നേരെ വെടിവയ്ക്കാൻ അനുവദിക്കുന്ന നിയമം മോദി സർക്കാർ കൊണ്ടുവന്നുവെന്ന പരാമർശത്തിൽ ചട്ടലംഘനം ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
സർക്കാർ നയത്തെയാണ് താന്‍ വിമർശിച്ചതെന്ന് മറുപടി നല്‍കിയ രാഹുല്‍ പരാതി തള്ളണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം കമ്മീഷൻ വിലക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുത്. ഏകപക്ഷീയമായ സമീപനം കമ്മീഷൻ കൈകൊള്ളരുത്.
മോദിയും അമിത് ഷായും വിവാദ പ്രസ്താവനകൾ നടത്തിയിട്ടും കമ്മീഷൻ നടപടി എടുത്തില്ല. പരാതിയിൽ നടപടി എടുക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നും ബിജെപിയുടെ ചട്ടലംഘന പരാതിക്ക് നൽകിയ മറുപടിയില്‍ രാഹുൽ വ്യക്തമാക്കി.

