പ്രധാനമന്ത്രിക്ക് പിന്തുണയുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും, പിയൂഷ് ഗോയല്‍, അരുണ്‍ ജയ്റ്റ്‍ലി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും പേരിന്‍റെ കൂടെ ചൗകിദാര്‍ എന്ന് ചേര്‍ത്തിരുന്നു
ദില്ലി: ട്വിറ്ററിൽ 'ചൗകിദാർ നരേന്ദ്രമോദി' എന്ന് പേര് മാറ്റിയ പ്രധാനമന്ത്രിക്ക് അതേ നാണയത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയോട് എത്ര വേണമെങ്കിലും ശ്രമിച്ചുകൊള്ളാന്‍ പറഞ്ഞ രാഹുല്‍ പക്ഷേ, ഒരിക്കലും സത്യത്തെ നശിപ്പിച്ച് കളയാന്‍ സാധിക്കില്ലെന്നും ഓര്‍മിപ്പിച്ചു.
കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് എല്ലാ ഇന്ത്യക്കാരും പറയുകയാണ്. നേരത്തെ, പ്രധാനമന്ത്രിക്ക് പിന്തുണയുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും, പിയൂഷ് ഗോയല്‍, അരുണ്‍ ജയ്റ്റ്‍ലി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും പേരിന്‍റെ കൂടെ ചൗകിദാര്‍ എന്ന് ചേര്‍ത്തിരുന്നു.
രാഹുൽ ഗാന്ധിയുടെ 'ചൗകിദാർ ചോർ ഹേ' മുദ്രാവാക്യത്തിന് മറുപടിയായി ബിജെപി 'ഹം ഭീ ചൗകിദാർ' എന്ന ഹാഷ്‍ടാഗ് ഉള്‍പ്പെടുത്തി പ്രചാരണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ പേര് മാറ്റം. റഫാല്‍ അഴിമതി അടക്കമുള്ള ഉന്നിയിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് കാവല്‍ക്കാരന്‍ കള്ളനാണെന്നുള്ളത്.
