രാഹുല്‍ വയനാട് മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നതാണ് പ്രധാനനമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

ദില്ലി: ഏത് സ്ഥാനാര്‍ത്ഥി വന്നാലും രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നതാണ് പ്രധാനമെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് എടുത്ത തീരുമാനമാണ്. ബിജെപിയല്ല ഇടതുപക്ഷമാണ് മുഖ്യശത്രുവെന്ന സന്ദേശമാണ് വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. കോണ്‍ഗ്രസിന്‍റെ ഇടതുപക്ഷ വിരുദ്ധ നിലപാട് ന്യൂവപക്ഷ വോട്ടു നേടാനുള്ള കപട തന്ത്രമാണെന്നും എസ്ആര്‍പി പറഞ്ഞു.