തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു

പത്തനാപുരം: രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും അന്വഷിച്ചത്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ശബ്ദം മലയാള സ്വരമാക്കി മാറ്റിയത്. 

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു. 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു. 

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്സണായിരുന്നു ജ്യോതി വിജയകുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും പത്ര പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി മലയാളത്തിലെ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നുമുണ്ട്.