ഇടത് മുന്നണിക്കെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോൺഗ്രസ് നയം തെറ്റാണ്. ഇനി രാഹുൽ ഗാന്ധി വന്നാലും വയനാട്ടിൽ വിജയം ഉറപ്പാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തിയാലും വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി പി സുനീറിന് വിജയമുറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാലും സുനീർ തന്നെയായിരിക്കും ഇടത് സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയെ മാറ്റില്ലെന്നും സുനീറിനോട് തോൽക്കാനാകും രാഹുലിന്‍റെ വിധിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇടത് മുന്നണിക്കെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോൺഗ്രസ് നയം തെറ്റാണ്. ഇനി രാഹുൽ ഗാന്ധി വന്നാലും വയനാട്ടിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നാളെ തീരുമാനമെടുത്തേക്കും. നാളെ ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

