അമേഠിയിലും വയനാട്ടിലും ജയിച്ചാലും രാഹുൽ ഗാന്ധി വയനാട് നിലനിര്‍ത്തണമെന്നാണ് കോൺഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്ന് ആര്യാടൻ മുഹമ്മദ്.
മലപ്പുറം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെ കോൺഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണെന്ന് ആര്യാടൻ മുഹമ്മദ്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിക്കും. ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിലാകുമെന്നും ആര്യാടൻ മുഹമ്മദ് പ്രതികരിച്ചു.
അമേഠിയിലും വയനാട്ടിലുമാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. രണ്ടിടത്തും ജയിച്ചാലും രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണം. അതാണ് കോണഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.
രാഹുൽ ഗാന്ധി വരുമെന്ന് തീരുമാനമായതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ് വലിയ ആവേശത്തിലാണ്. ചുമരെഴുത്തും വീട് കയറി പ്രചാരണവും എല്ലാം സജീവമായി നടക്കുന്നുണ്ട്.

