മഹാരാഷ്ട്രയിലെ നാൻഡെഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് നരേന്ദ്രമോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചത്.
മുംബൈ:അമേഠിക്ക് പുറമെ കേരളത്തിലെ വയനാട്ടിലും മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച് നരേന്ദ്രമോദി. ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലത്തേക്ക് രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് മോദി പരിഹസിച്ചു.
മഹാരാഷ്ട്രയിലെ നാൻഡെഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് നരേന്ദ്രമോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചത്. രാഹുലിനായി മൈക്രോസ്കോപ്പുമെടുത്ത് സുരക്ഷിത മണ്ഡലം തേടിയിറങ്ങിയ കോൺഗ്രസ് ഒടുവിൽ ഭൂരിപക്ഷം ന്യൂനപക്ഷമായ വയനാടാണ് കണ്ടെത്തിയിരിക്കുന്നത്. വയനാട്ടിലെ രാഹുലിന്‍റെ റാലിയിൽ കോൺഗ്രസ് പതാക കണ്ടില്ലെന്നും മോദി പരിഹസിച്ചു.
