കാസര്‍കോട് മണ്ഡലത്തിലെ അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായ പ്രകടനം. ഞാന്‍ പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. 

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സി.പി.ഐ.എമ്മിന് തിരിച്ചടിയായത് ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാടുകളാണെന്ന് പറഞ്ഞ ഉണ്ണിത്താന്‍ വരും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചില നിര്‍ദേശങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്.

കാസര്‍കോട് മണ്ഡലത്തിലെ അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായ പ്രകടനം. ഞാന്‍ പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല.

കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഈ പണി ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡ് മണ്ഡലത്തില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനെ 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്.