രാഹുലിന്‍റെ മത്സരം തെറ്റായ സന്ദേശം നൽകുമെന്നാണ് സിപിഎം പറയുന്നതെങ്കിൽ ഇടത് മുന്നണി വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ചെന്നിത്തല.

കാസര്‍കോട്: രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ സിപിഎമ്മും ബിജെപിയും പരിഭ്രാന്തിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒരു പോലെ രാഹുലിനെ വിമര്‍ശിക്കുകയാണ്. ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും പ്രതിപക്ഷ നേതാവ് കാസര്‍കോട്ട് പറഞ്ഞു. 

രാഹുൽ സ്ഥാനാര്‍ത്ഥിയായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് സിപിഎം പറയുന്നത്. അങ്ങനെ എങ്കിൽ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകുമോ എന്നും ചെന്നിത്തല ചോദിച്ചു, 

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നത് ബിജെപിക്കെതിരെയാണ്. രാഹുൽ സ്ഥാനാര്‍ത്ഥിയായി വന്നതോടെ കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.