പത്തനംതിട്ട: ആചാര സംരക്ഷണത്തിന് ഒപ്പമാണ് കോൺഗ്രസ് നയമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ പറഞ്ഞു.
ശബരിമലയെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. യഥാര്‍ത്ഥ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുകയാണ് കോണഗ്രസിന്‍റെ നയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.