തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്‍റെ വിജയം  എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ പ്രധാനമന്ത്രിയായി. യുഡിഎഫിന്‍റേത് പ്രതീക്ഷിച്ച വിജയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മോദിയുടെ വാഗ്ദാന ലംഘനതിന് കൊടുത്ത മറുപടിയാണ് കേരളത്തിലെ യുഡിഎഫ് വിജയം. വിജയത്തിൽ ആത്മവിശ്വാസം കൂടിയെന്നും ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത സമീപനം ജനങ്ങൾ ഏറ്റെടുത്തുവെന്നും ദേശീയ തലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാഞ്ഞത് പരിശോധിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.