തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രക്ഷോഭം ബിജെപിക്ക് എതിരാണ്. ശബരിമല തെര‍ഞ്ഞെടുപ്പ് വിഷയമാക്കിയാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി വിലയിരുത്തി. ശബരിമല പ്രധാന പ്രചാരണവിഷയമാക്കുന്നതിനെ ചൊല്ലി ബിജെപി നേതാക്കൾക്കിടയിൽ ഭിന്നതയമുണ്ടെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു.

രാഹുൽ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വരുന്നുണ്ടെങ്കിലും കോലിബി സഖ്യ ആരോപണം പിണറായി ആവർത്തിക്കുന്നു. എൻഎസ്എസ് നേതൃത്വം സിപിഎം നേതാക്കളും തമ്മിൽ മാസങ്ങളോളം പരസ്പരം പോരടിച്ചിരുന്നു.

പക്ഷെ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനോട്  എൻഎസ്എസിന് മൃദുസമീപനമാണെന്നാണ് പിണറായി വിജയന്‍റെ വിലയിരുത്തൽ. എൻഎസ്എസിന്‍റെ സമദൂര നയം സ്വാഗതാര്‍ഹമാണെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.