Asianet News MalayalamAsianet News Malayalam

'സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള ആശുപത്രിയില്‍ ആയുഷ്മാന്‍ കാര്‍ഡ് നിരസിച്ചു'; രോഗി മരിച്ചെന്ന് ആരോപണം

ഇത് രാഹുല്‍ ഗാന്ധിയുടെ ആശുപത്രിയാണെന്നും മോദിയുടെയോ യോഗി ആദിത്യനാഥിന്‍റെയോ ഉടമസ്ഥതയിലുള്ള ആശുപത്രി അല്ല എന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Sanjay gandhi's hospital refused PM Modi's ayushman card
Author
Amethi, First Published May 5, 2019, 7:48 PM IST

അമേഠി: സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള ആശുപത്രിയില്‍ നരേന്ദ്ര മോദിയുടെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് നിരസിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ രോഗി  മരിച്ചതായി ആരോപണം. മോദിയുടെ ആരോഗ്യസുരക്ഷാ കാര്‍ഡായ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് അമേഠിയിലെ ആശുപത്രി അധികൃതര്‍ നിരസിച്ചതോടെ ചികിത്സയ്ക്ക് പണമില്ലാതെയാണ് ഇയാള്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചതില്‍ സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള ആശുപത്രി അധികൃതര്‍ കുറ്റക്കാരാണെന്ന് ആരോപിച്ച് ബിജെപി നേതാവും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനിയാണ് ട്വീറ്റ് ചെയ്തത്. 

അമേഠിയില്‍ സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ ചികിത്സയ്ക്ക് നല്‍കാന്‍ പണമില്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിച്ചു. എന്നാല്‍ ഇത് രാഹുല്‍ ഗാന്ധിയുടെ ആശുപത്രിയാണെന്നും മോദിയുടെയോ യോഗി ആദിത്യനാഥിന്‍റെയോ ഉടമസ്ഥതയിലുള്ള ആശുപത്രി അല്ല എന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സഹായത്തിനായി ഹെല്‍പ്പ്‍ലൈന്‍ നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും വിദ്യാഭ്യാസം കുറവായതുകൊണ്ട് അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല- ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. 

ഒരാള്‍ക്ക് ഇത്രയും അധ:പതിക്കാനാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും മോദിയുടെ ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായി രാഹുല്‍ ഗാന്ധിയുടെ ആശുപത്രിയിലെത്തിയ ദരിദ്രനാണ് മരണമടഞ്ഞതെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios