Asianet News MalayalamAsianet News Malayalam

'ഗുണ്ടായിസം ഇവിടെ നടക്കില്ല'; പോളിങ് ദിവസം മനേക ​ഗാന്ധിയും എതിർ സ്ഥാനാര്‍ത്ഥിയും തമ്മിൽ വാക്കുതർക്കം

സോനുവിന്റെ അണികൾ വോട്ടർന്മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് മനേക​ ​ഗാന്ധി രം​ഗത്തെത്തിയതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

scuffle between maneka gandhi and her opponent
Author
Sulthanpur, First Published May 12, 2019, 12:35 PM IST

സുൽത്താൻപൂർ: ആറാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനേകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കുതർക്കം. മഹാഗഡ്ബന്ധന്‍ സ്ഥാനാർത്ഥിയായ സോനു സിങ്ങുമായാണ് മനേക ​തർക്കത്തിൽ ഏർപ്പെട്ടത്. 

സോനുവിന്റെ അണികൾ വോട്ടർന്മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് മനേക​ ​ഗാന്ധി രം​ഗത്തെത്തിയതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ ആരോപണം അം​ഗീകരിച്ചുകൊടുക്കാൻ സോനു സിങ് തയ്യാറായില്ല. ഇതോടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. 

ശേഷം സോനുവിന്റെ അണികൾ മുദ്രാവാക്യം വിളിക്കുകയും അതിനുശേഷം ഇരുകൂട്ടരും പിരിഞ്ഞുപോകുകയും ചെയ്തു. 'ഗുണ്ടായിസം ഇവിടെ നടക്കില്ല' എന്നാണ് മനോക ​ഗാന്ധി സോനുവിനോട് പറഞ്ഞതെന്താണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ എഎൻഐ ആണ് പുറത്തുവിട്ടിരിക്കുന്നത്.

പിലിഭത്തിലെ സിറ്റിങ് എംപിയായ മനേകാ ഗാന്ധി ഇത്തവണ മത്സരിക്കുന്നത് മകന്‍ വരുണ്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ സുല്‍ത്താന്‍പുരിലാണ്. ഉത്തര്‍പ്രദേശിലെ 14 ലോക്‌സഭാ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
 

Follow Us:
Download App:
  • android
  • ios