രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; 97 മണ്ഡലങ്ങളിൽ വിധിയെഴുത്ത് മറ്റന്നാൾ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 16, Apr 2019, 5:56 AM IST
second phase public campaign ends in 97 constituencies today
Highlights

തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കർണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍.  ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും. 

ദില്ലി: രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 97 സീറ്റുകളിൽ 54 സീറ്റുകൾ തെക്കേ ഇന്ത്യയിലാണ്. 

തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കർണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചെന്നൈയിൽ ആണ് കമൽഹാസൻ , സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ ഇന്ന് പ്രചാരണം നിശ്ചയിച്ചിരിക്കുന്നത്. 

loader