മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേല്‍ നോട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും എണ്ണയിട്ട യന്ത്രം പൊലെ ഇടതുമുന്നണി പ്രചാരണ രംഗത്ത് മുന്നേറുകയാണ്. യുഡിഎഫിലാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരിലുള്ള ഗ്രൂപ്പ് പോര് പാരമ്യത്തില്‍.

തിരുവനന്തപുരം: ഗ്രൂപ്പുകളുടെ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിലുള്ള അമര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നു. അനാവശ്യമായ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് സംസ്ഥാനത്തെ അനുകൂല അന്തരീക്ഷം വരെ ഇല്ലാതാക്കുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തന്നെ പങ്കുവെക്കുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഇടത് മുന്നണി സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ചിട്ട് പത്ത് ദിവസമായി. നിയോജക മണ്ഡലം കണ്‍വെൻഷനുകള്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് തല യോഗങ്ങളിലേക്ക് ഇടതു മുന്നണി കടന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേല്‍ നോട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തി എണ്ണയിട്ട യന്ത്രം പൊലെ ഇടതുമുന്നണി പ്രപടരണ രംഗത്ത് മുന്നേറുകയാണ്.

മറുവശത്താകട്ടെ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരിലുള്ള ഗ്രൂപ്പ് പോര് പാരമ്യത്തിലാണ്. നിര്‍ണ്ണായക സീറ്റുകള്‍ കൈപിടിയില്‍ ഒതുക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നതിന്‍റെ അമര്‍ഷത്തിലാണ് ഐ ഗ്രൂപ്പ്. വയനാട് അടക്കമുള്ള സീറ്റുകളില്‍ ഗ്രൂപ്പ് സമവാക്യം മാത്രം മാനദണ്ഡമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി.

ഇരുപക്ഷവും വാശിയോടെ നിലയുറപ്പിച്ചപ്പോള്‍ കെപിസിസി നേതൃത്വമടക്കം നോക്കുകുത്തിയാകേണ്ടി വന്നു . ഇടവേളക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വെപ്പ് ശക്തമായത് തെരഞ്ഞെടുപ്പ് രംഗത്തെ യുഡിഎഫിനുണ്ടായിരുന്ന അനുകൂല അന്തരീക്ഷം വരെ നഷ്ടമാക്കിയെന്ന വിലയിരുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ക്കുവരെയുണ്ട്.

സീറ്റ് മോഹിച്ച് ദില്ലിയില്‍ തമ്പടിച്ചിരുന്ന പല നേതാക്കളും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാതെ മാറി നിന്നിട്ടും ഗ്രൂപ്പ് മാനേജര്‍മാര്‍ സീറ്റുകള്‍ വീതം വെച്ചതിന്‍റെ അമര്‍ഷത്തിലാണ് പലരും. വയനാട് സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കെസി റോസക്കുട്ടി അടക്കം പരസ്യ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട് .

Read More: വയനാട് സീറ്റിന് തമ്മിലടി; ഗ്രൂപ്പ് കളിക്കരുതെന്ന് സുധീരൻ, പ്രതിഷേധിച്ച് മടങ്ങി ചെന്നിത്തല

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്ന വയനാട്ടിലും വടകരയിലും പ്രചരണ രംഗത്ത് ഇടത് മുന്നണി ബഹുദൂരം മുന്നിലാണ്. മറ്റിടങ്ങിലാകട്ടെ ഇടതുമുന്നണിക്ക് ഒപ്പമെത്താന്‍ പാടുപെടുകയാണ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസില്‍ ഇതൊക്കെ പതിവാണെന്നും അവസാന ലാപ്പില്‍ യുഡിഎഫ് ഓടിയെത്തുമെന്നുമാണ് ഈ വിമര്‍ശനങ്ങള്‍ക്കുള്ള ഗ്രൂപ്പ് നേതാക്കന്മാരുടെ മറുപടി.

Read More: വയനാട് തര്‍ക്കത്തെ കുറിച്ച് മിണ്ടാട്ടമില്ല; വന്നത് ആന്ധ്ര ചര്‍ച്ചക്കെന്ന് ഉമ്മൻചാണ്ടി