'എന്ത് ശക്തമായ ജനവിധിയാണ് ഇന്ത്യന്‍ ജനത കുറിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്‍ നരേന്ദ്ര മോദിയ്ക്കും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കും'- മോദിയെ അഭിനന്ദിച്ച് നടി ട്വിറ്ററില്‍ കുറിച്ചു.

ദില്ലി: ബിജെപിയുടെ ഉജ്വല വിജയത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച ബോളിവുഡ് നടി ശബാന ആസ്മിയെ ട്രോളി സോഷ്യല്‍ മീഡിയ. ട്വിറ്ററിലൂടെ മോദിയെ അഭിനന്ദിച്ച ശബാനയ്ക്ക് എതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. 

'എന്ത് ശക്തമായ ജനവിധിയാണ് ഇന്ത്യന്‍ ജനത കുറിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്‍ നരേന്ദ്ര മോദിയ്ക്കും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കും'- മോദിയെ അഭിനന്ദിച്ച് നടി ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെയാണ് ശബാനയെ വിമര്‍ശിച്ച് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്. ശബാന എന്നാണ് പാക്കിസ്ഥാനിലേക്ക് പോകുന്നതെന്ന് ചോദിച്ചായിരുന്നു ട്വീറ്റുകള്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ താൻ ഇന്ത്യവിടുമെന്ന് ശബാന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടിയെ ട്വിറ്റര്‍ ഉപയോക്താക്കള്‍ പരിഹസിക്കുന്നത്. എന്നാല്‍ രാജ്യം വിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വാര്‍ത്തകളോട് പ്രതികരിച്ച് ശബാന ആസ്മി വ്യക്തമാക്കിയിരുന്നു. 'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. രാജ്യം വിട്ടു പോകാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല. ഞാൻ ജനിച്ചത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെ ഞാൻ മരിക്കുകയും ചെയ്യും'- ശബാന ആസ്മി ട്വിറ്ററിൽ കുറിച്ചു.

Scroll to load tweet…