ബം​ഗാളിലുള്ള മമതയുടെ ഓഫീസിലെത്തിയാണ് താരം ആശംസകൾ നേർന്നത്.

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമതാ ബാനർജിയ്ക്ക് വിജയാശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ബം​ഗാളിലുള്ള മമതയുടെ ഓഫീസിലെത്തിയാണ് താരം ആശംസകൾ നേർന്നത്.

താരത്തിന് തിരിച്ചും ആശംസകൾ അറിയിക്കാൻ മമത മറന്നില്ല. ഐപിഎല്ലിൽ ഷാരൂഖ് ഖാന്റെ ടീമായ കൊല്‍ക്കത്തയ്ക്ക് മമത വിജയശംസകൾ നേർന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്.