ബിജെപി പ്ലീസ് നോട്ട്, 'കരുത്തുറ്റ നായര്‍ സ്ത്രീകള്‍ എനിക്കൊപ്പം'; ചിത്രം പങ്കുവച്ച് തരൂര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Apr 2019, 9:03 PM IST
shashi tharoor twitter post with mother and sisters
Highlights

കടുത്ത വേനലിനെ അവഗണിച്ചുളള പ്രചാരണത്തിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. കിട്ടുന്ന ഓരോ അവസരവും എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാന്‍ പരിശ്രമിക്കുകയാണ് ഏവരും

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് തലസ്ഥാന നഗരത്തില്‍ നടക്കുന്നത്. വീറും വാശിയുമേറിയ തൃകോണ മത്സരത്തില്‍ ആര് ജയിക്കുമെന്ന് അനന്തപുരിയിലെ ആര്‍ക്കും ഉറപ്പിച്ച് പറയാനാകുന്നില്ല എന്നതാണ് വസ്തുത. രണ്ടുവട്ടം തിരുവനന്തപുരത്തെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിച്ച ശശീതരൂരും നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനും തമ്മില്‍ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പയറ്റുന്ന സ്ഥാനാര്‍ത്ഥികള്‍ ജയപ്രതീക്ഷയില്‍ തന്നെയാണ്. കടുത്ത വേനലിനെ അവഗണിച്ചുളള പ്രചാരണത്തിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. കിട്ടുന്ന ഓരോ അവസരവും എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാന്‍ പരിശ്രമിക്കുകയാണ് ഏവരും.

ഇപ്പോഴിതാ ട്വിറ്ററിലൂടെ ശശിതരൂര്‍ പങ്കുവച്ച് ചിത്രം ചര്‍ച്ചയാകുകയാണ്. കരുത്തുറ്റ നായര്‍ സ്ത്രീകള്‍ തനിക്കൊപ്പമെന്ന് പറഞ്ഞുകൊണ്ടാണ് തരൂര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയും രണ്ട് സഹോദരിമാരും മണ്ഡലപര്യടനത്തില്‍ ഒപ്പം സഞ്ചരിക്കുന്ന ചിത്രമാണ് തരൂര്‍ പങ്കുവച്ചത്. ജീവിതത്തിലും പൊതു സേവനത്തിലും ഇവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

 

loader