കരമന മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെത്തി ആഘോഷങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് ശശി തരൂര്‍. 

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിനൊരുങ്ങുകയാണ് ശശി തരൂര്‍. തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ സി ദിവാകരന്‍ ഭക്തരുടെ വോട്ട് ഉറപ്പിച്ച് മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ ശശി തരൂരും അതേ മാര്‍ഗത്തില്‍ തന്നെയാണ്. ഇപ്പോളിതാ കരമന മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെത്തി ആഘോഷങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് ശശി തരൂര്‍. മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല ദിവസമാണ് ശശി തരൂര്‍ സന്ദര്‍ശനം നടത്തിയത്.

ക്ഷേത്രത്തിലെത്തിയതിന്‍റെ വിവരവും ചിത്രങ്ങളും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്കല്ല നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് വോട്ടു കിട്ടുകയെന്നും തന്റെ 10 വർഷത്തെ പ്രവർത്തനം ജനങ്ങളുടെ മുന്നിൽ ഉണ്ട്, അത് ജനം വിലയിരുത്തട്ടെയെന്ന് തരൂര്‍ പറഞ്ഞിരുന്നു.


Scroll to load tweet…
Scroll to load tweet…