മകൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു. തുഷാര്‍ ബിജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നെങ്കിൽ യോഗം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യത്തിനും മാറ്റമില്ല. 

ആലപ്പുഴ: എൽഡിഎഫ് സ്ഥാനാ‍ർഥി എ എം ആരിഫ് ആലപ്പുഴയിൽ തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തെരഞ്ഞെടുപ്പിന് മുന്നേ കാല് മാറി. മൊട്ടയടിക്കുമെന്ന് പറഞ്ഞത് വെറുതേ ഒരു രസത്തിനാണെന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം. ഒന്നാമത് വടിക്കാൻ തലയിൽ മുടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

മകൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു. തുഷാര്‍ ബിജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നെങ്കിൽ യോഗം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യത്തിനും മാറ്റമില്ല. തുഷാർ അച്ചടക്കമുള്ള സമുദായ പ്രവർത്തകനായിരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ്‌ ഈഴവ സമുദായത്തെ അവഗണിച്ചെന്നാരോപിച്ച വെള്ളാപ്പള്ളി ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് കൂട്ടുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്നാല്‍ ഷാനിമോൾ ഉസ്മാനെ കോണ്‍ഗ്രസ് തോൽക്കുന്ന സീറ്റ് നൽകി പറ്റിച്ചെന്നും അദ്ദേഹം ആരോപിച്ചു.