Asianet News MalayalamAsianet News Malayalam

'ഇത് ദൈവനിശ്ചയം'; മോദി ഇന്ത്യയുടെ സംരക്ഷകന്‍, ടൈം മാഗസിന്‍റെ നിലപാട് 'യു ടേണ്‍': ശിവസേന

ഇന്നലെ വരെ ചൗക്കിദാര്‍ ആയിരുന്ന അദ്ദേഹം ഇന്ന് മുതല്‍ രാജ്യത്തിന്‍റെ സംരക്ഷകനായി അധികാരത്തിലെത്തുകയാണ്'- മുഖപത്രത്തില്‍ വിശദമാക്കുന്നു. 

shiv sena attacks time magazine
Author
Mumbai, First Published May 30, 2019, 9:30 AM IST

മുംബൈ: ഇന്ത്യ മോദി ഭരിക്കണമെന്നത് ദൈവനിശ്ചയമാണെന്ന് ശിവസേന മുഖപത്രം സാമ്ന. മോദിയെ ഐക്യനായകനായി വിശേഷിപ്പിച്ച് ടൈം മാഗസിന്‍റെ ഓണ്‍ലൈനില്‍ വന്ന ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേനയുടെ പരാമര്‍ശം. മോദിയെ വിഭജന നായകനാക്കിയ ടൈം മാഗസിന്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ ഐക്യനായകനാക്കി 'യു ടേണ്‍' എടുത്തിരിക്കുകയാണെന്ന് ശിവസേന പറഞ്ഞു. 

'മോദി ഇന്ത്യ ഭരിക്കുക എന്നത് ദൈവനിശ്ചയമാണ്. മോദിയെ വിഭജന നായകനാക്കിയ ടൈം മാഗസിന്‍ ഇപ്പോള്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ നിരവധി പ്രശ്നങ്ങളുണ്ട്. എന്നാല്‍ മോദിയെയാണ് ഇതിലെല്ലാം അപരാധിയായി ആരോപിക്കുന്നത്. ഇന്നലെ വരെ ചൗക്കിദാര്‍ ആയിരുന്ന അദ്ദേഹം ഇന്ന് മുതല്‍ രാജ്യത്തിന്‍റെ സംരക്ഷകനായി അധികാരത്തിലെത്തുകയാണ്'- മുഖപത്രത്തില്‍ വിശദമാക്കുന്നു. 

ടൈം മാഗസിന്‍റെ നേരത്തെ പുറത്തിറങ്ങിയ കവര്‍ പേജില്‍ മോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം പുറത്തിറങ്ങിയ പുതിയ ലേഖനത്തില്‍ മോദി ഇന്ത്യയെ ഒന്നിപ്പിച്ച ഐക്യനായകനാണെന്നാണ് പറയുന്നത്.

'ഭരണം നിലനിര്‍ത്തുക എന്നതിനപ്പുറം എങ്ങനെയാണ് ഇത്രയും ഭീകരമായൊരു ഭൂരിപക്ഷം മോദിക്ക് ലഭിച്ചത്? ആ പിന്തുണ എവിടെ നിന്നാണ്? അതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ... ഇന്ത്യയുടെ ഏറ്റവും വലിയ പരാധീനതയായ വര്‍ഗീയ വിഭജനം എന്നതിനപ്പുറം മോദി കടന്നെത്തിയിരിക്കുന്നു എന്നതാണ്'  മനോജ് ലഡ്വയുടെ പുതിയ ലേഖനത്തില്‍ പറയുന്നു.
 

Follow Us:
Download App:
  • android
  • ios