എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണങ്ങളിലും അയ്യന്‍റെ പേര് പറയും. അയ്യന്‍റെ പേര് പറഞ്ഞാൽ നടപടി എടുക്കുമെങ്കിൽ, തനിക്കെതിരെ നടപടി എടുക്കട്ടെ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്ത്. ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്‍റെയും എകെജി സെന്‍ററിന്‍റെയും ജോലിയാണ് എടുക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണങ്ങളിലും അയ്യന്‍റെ പേര് പറയും. അയ്യന്‍റെ പേര് പറഞ്ഞാൽ നടപടി എടുക്കുമെങ്കിൽ, തനിക്കെതിരെ നടപടി എടുക്കട്ടെ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ അയ്യന്‍റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
