കേരളത്തിലെ രാഹുലിൻ്റെ മത്സരം ബിജെപിയെ സഹായിക്കലാണ്. മറുപടി വയനാട്ടിൽ നൽകണമെന്ന് സിതാറാം യെച്ചൂരി.
ആലപ്പുഴ: കേരളത്തിൽ വന്ന് വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ വന്നാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. കേരളത്തിലെ രാഹുലിൻ്റെ മത്സരം ബിജെപിയെ സഹായിക്കലാണെന്ന് ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സിതാറാം യെച്ചൂരി ആരോപിച്ചു.
രാഹുൽ ഗാന്ധിയെ വയനാട്ടിൽ തോൽപിച്ചുകൊണ്ട് മറുപടി കൊടുക്കണം. കോൺഗ്രസിന് നൽകേണ്ട ശിക്ഷ കേരളത്തിലെ ഇരുപത് സീറ്റിലും എൽഡിഎഫ് ജയിക്കുക എന്നതാകണമെന്നും യെച്ചൂരി പറഞ്ഞു.
ആലപ്പുഴയിൽ സീതാറാം യെച്ചൂരി സംസാരിക്കുന്നു:

ഫോട്ടോ: സനീഷ് സദാശിവൻ
