കോൺഗ്രസ് പ്രവർത്തകർ വോട്ടർമാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നതായിട്ടാണ് ആരോപണം. അമേഠിയിൽ ബൂത്ത് പിടിക്കാൻ രാഹുൽ ആളെ ഏർപ്പാടാക്കിയെന്നും സ്മൃതി ഇറാനി
അമേഠി: അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിത്തമെന്ന ആരോപണവുമായി സ്മൃതി ഇറാനി. വോട്ടർമാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നുവെന്നാണ് ആരോപണം.
തന്റെ കയ്യില്‍ പിടിച്ച് കൈ ചിഹ്നത്തിന് വോട്ട് ചെയ്യിച്ചെന്നും എതിര്‍പ്പ് കണക്കിലെടുത്തില്ലെന്നും പരാതിപ്പെടുന്ന വോട്ടറുടെ വീഡിയോയും സ്മൃതി ഇറാനി പുറത്ത് വിട്ടു. കോണ്‍ഗ്രസിന്റെ ബൂത്ത് പിടുത്തത്തിന്റെ തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയ്ക്ക് എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകർ വോട്ടർമാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നതായിട്ടാണ് ആരോപണം. അമേഠിയിൽ ബൂത്ത് പിടിക്കാൻ രാഹുൽ ആളെ ഏർപ്പാടാക്കിയെന്നും സ്മൃതി ഇറാനി ആരോപിക്കുന്നു. പരാതി പറയുന്ന വോട്ടർമാരുടെ ദൃശ്യങ്ങളും ട്വിറ്ററിൽ പങ്കുവച്ചു. ബൂത്തുപിടിത്തം രാഹുലിന്‍റെ അറിവോടെയെന്നാണ് സ്മൃതി ഇറാനി ആരോപിക്കുന്നത്.
