Asianet News MalayalamAsianet News Malayalam

ഷൂസും പണവും വിതരണം ചെയ്ത് ജനങ്ങളുടെ വായടപ്പിക്കുയാണ് ബിജെപി; സ്മൃതി ഇറാനിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക​ ​ഗാന്ധി

പ്രശ്നങ്ങൾ ഉയർത്തുന്നവരുടെ വായടപ്പിക്കാൻ ഷൂസും പണവും വിതരണം ചെയ്യുകയാണെന്ന് ബിജെപിയെന്ന് പ്രിയങ്ക​ ​ഗാന്ധി പറഞ്ഞു. 

Smriti Irani distributing shoes and sarees among people in Amethi says Priyanka Gandhi
Author
Amethi, First Published Apr 28, 2019, 4:20 PM IST

അമേത്തി: മാധ്യമങ്ങൾക്ക് മുന്നിൽവച്ച് അമേത്തിയിലെ ജനങ്ങൾക്ക് ഷൂസും പണവും സാരിയുമൊക്കെ വിതരണം ചെയ്ത കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയെ രൂക്ഷമായി വിമർശിച്ച്​ കിഴക്കൻ യുപിയുടെ ചുമതലയുള്ള കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രശ്നങ്ങൾ ഉയർത്തുന്നവരുടെ വായടപ്പിക്കാൻ ഷൂസും പണവും വിതരണം ചെയ്യുകയാണെന്ന് ബിജെപിയെന്ന് പ്രിയങ്ക​ ​ഗാന്ധി പറഞ്ഞു. 
 
മാധ്യമങ്ങൾക്ക്​ മുന്നിൽ വെച്ച്​ ജനങ്ങൾക്ക്​ സാരിയും ഷൂസും പണവും നൽകി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതി തെറ്റാണ്​. അമേത്തിലെ ജനങ്ങൾ ഒരിക്കലും ആരുടെ മുന്നിലും യാചിക്കില്ല. 12 വയസുള്ളപ്പോഴാണ്​ താൻ അമേത്തിയിലെത്തിയത്​. അമേത്തിയിലെയും റായ്​ബറേലിയിലെയും ജനങ്ങൾ അഭിമാനമുള്ളവരാണെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ആരോ​ഗ്യം, സ്​ത്രീ സുരക്ഷ, എന്നിവയാണ് അമേത്തിയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ. ദേശീയത എന്നാൽ ജനങ്ങളുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുക എന്നതാണ്. ഇവിടെ ബിജെപി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നേയില്ല. ജനങ്ങൾ അവരുടെ പ്രശ്​നങ്ങൾ ഉയർത്തുമ്പോൾ അവരുടെ വായ മൂടികെട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്​ ജനാധിപത്യമോ ദേശീയതയോ അല്ലായെന്നും പ്രിയങ്ക ​ഗാന്ധി കൂട്ടിച്ചേർത്തു.  

Follow Us:
Download App:
  • android
  • ios