ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ചരിത്ര വിജയം നേടിയ സന്തോഷം കുടുംബത്തിനൊപ്പം പങ്കുവയ്ക്കുകയാണ് ബിജെപി സ്ഥാനാർത്ഥി സ്മ‍ൃതി ഇറാനി. ഭർത്താവ് സുബിൻ ഇറാനി, മക്കളായ സോയി, ഷനല്ല ഇറാനി എന്നിവർ ഒരുമിച്ച് ചേർന്ന് നിൽക്കുന്ന ചിത്രമാണ്  സോഷ്യൽമീഡിയയിൽ സ്മൃതി ഇറാനി പങ്കുവച്ച ഏറ്റവും പുതിയ ചിത്രം. എന്നാൽ ചിത്രത്തിൽ സ്മൃതിയുടെ പൊന്നോമന പുത്രൻ സോഹർ ഇറാനി ഉണ്ടായിരുന്നില്ല. 

'ഈ ചിരിയാണ് എന്റെ ജിവിതത്തിന് വെളിച്ചം പകരുന്നത്' എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ചിത്രം പങ്കുവച്ചത്. ബോളിവുഡ് താരം ട്വിങ്കൾ ഖന്ന ചിത്രത്തിന് താഴെയായി തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി നേടിയ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഗുസ്തി താരം ഗീത ഫോഗട്ടും സമൃതിക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

The smiles that light up my life @iamzfi @shanelleirani and my Zoe ❤️

A post shared by Smriti Irani (@smritiiraniofficial) on May 24, 2019 at 9:31pm PDT

42 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കൊടി നാട്ടിയതോടെ ബിജെപിയില്‍ തന്നെ ജൈന്‍റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്.