ദില്ലി: അമേഠിയിലെ ചരിത്രവിജയം മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുടെ ഫലമാണെന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്‌ റോക്കറ്റ്‌ സയന്‍സ്‌ കൊണ്ട്‌ അല്ലെന്നും സ്‌മൃതി അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച്‌ വര്‍ഷം തങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ജനപ്രതിനിധിയെയായിരുന്നു അമേത്തിയിലെ ജനങ്ങള്‍ ആഗ്രഹിച്ചത്‌. അതാണ്‌ താന്‍ വിജയിക്കാന്‍ കാരണം. മോദി സര്‍ക്കാരിന്റെ വികസന കാഴ്‌ച്ചപ്പാടില്‍ അവര്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച്‌ വര്‍ഷവും അവരുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ്‌ താന്‍ നടത്തിയതെന്നും സ്‌മൃതി പറഞ്ഞു.

55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ സ്‌മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്‌.