കഴിഞ്ഞ വെള്ളിയാഴ്ച്ച വര്‍ക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ നിന്നാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്

ചിറയിന്‍കീഴ്: ശാര്‍ക്കര ദേവിക്ക് തുലാഭാരം നടത്തി ശോഭാ സുരേന്ദ്രന്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. വാഴപ്പഴം കൊണ്ടായിരുന്നു തുലാഭാരം.

കഴിഞ്ഞ വെള്ളിയാഴ്ച്ച വര്‍ക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ നിന്നാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു. 

ആറ്റിങ്ങലില്‍ എ.സമ്പത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന് വേണ്ടി അടൂര്‍ പ്രകാശ് ആണ് മത്സരരംഗത്തുള്ളത്.