പത്തനംതിട്ട സീറ്റ് കെ. സുരേന്ദ്രന് നല്‍കണമെന്നും ശ്രീധരന്‍പിളള മല്‍സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധം. പത്തനംതിട്ട സീറ്റില്‍ മല്‍സരിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിളളയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ഫേസ്ബുക്ക് പേജുകളിലാണ് അണികള്‍ വിമര്‍ശനം അറിയിക്കുന്നത്. 

പത്തനംതിട്ട സീറ്റ് കെ. സുരേന്ദ്രന് നല്‍കണമെന്നും ശ്രീധരന്‍പിളള മല്‍സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരാണ് ഈ അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്.