Asianet News MalayalamAsianet News Malayalam

മണ്ഡ്യയില്‍ കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ വിറപ്പിച്ച് സുമലത

ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമല്ല അണികള്‍, ശക്തമായ പോരാട്ടം മാണ്ഡ്യയില്‍ നടക്കുമെന്ന് സുമലത

Sumalatha makes greater challenge for congress and JDS in Karnataka
Author
Mandya, First Published Apr 12, 2019, 8:37 PM IST

മണ്ഡ്യ:കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുകയാണ് സുമലതയുടെ മണ്ഡ്യയിലെ സ്ഥാനാർത്ഥിത്വം. കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഒന്നിച്ചാണ് സുമ ലതയ്ക്കായി വോട്ട് തേടുന്നത്. സുമലതയ്ക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ എത്തുന്നതിനിരെ ജെഡിഎസ് പരസ്യ വിമർശനം ഉയര്‍ത്തുകയും ചെയ്തതോടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ആശങ്ക സൃഷ്ടിക്കുന്നുവെന്നത് ഉറപ്പാണെന്ന് സുമലതയും പറയുന്നു.

രണ്ട് ദേശീയ പാര്‍ട്ടികളുടേയും മാണ്ഡ്യയിലെ കര്‍ഷകരുടേയും സജീവ പിന്തുണ തനിക്കുണ്ടെന്ന് സുമലത അവകാശപ്പെടുന്നു. ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമല്ല അണികളെന്ന് സുമലത പറയുന്നു. ശക്തമായ പോരാട്ടം മാണ്ഡ്യയില്‍ നടക്കുമെന്ന് സുമലത ഉറപ്പ് നല്‍കുന്നു. 

കുമാരസ്വാമിയെ വെളിനാട്ടുകാരനായാണ് മാണ്ഡ്യയിലെ ജനങ്ങള്‍ കാണുന്നത്, പക്ഷേ താന്‍ പുറംനാട്ടുകാരിയാണെന്നാണ് അവര്‍ ആരോപിക്കുന്നതെന്നും സുമലത പറയുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വം അവരെ എത്രത്തോളം ഭയപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണ് തനിക്കെതിരെ മൂന്ന് സുമലതമാര്‍ മത്സരിക്കുന്നതെന്നും സുമലത പറഞ്ഞു. 

Follow Us:
Download App:
  • android
  • ios