Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മോദിക്കും അമിത് ഷായ്ക്കുമെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രിയും അമിത് ഷായും തെരഞ്ഞെടുപ്പ്  ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. 

suprem court to hear plea on violation of model code of conduct by modi and amit shah
Author
Delhi, First Published Apr 30, 2019, 7:53 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവിന്‍റെ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക.  

പ്രധാനമന്ത്രിയും അമിത് ഷായും തെരഞ്ഞെടുപ്പ്  ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പ് ദിവസം ഗുജറാത്തിൽ റാലി നടത്തി, സൈനീകരുടെ പേരിൽ വോട്ട് തേടി വർഗീയ ധ്രുവീകരണമുണ്ടാക്കി എന്നിവയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന പരാതികൾ.

Follow Us:
Download App:
  • android
  • ios