Asianet News MalayalamAsianet News Malayalam

മോര്‍ഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം: മമതയ്ക്ക് തിരിച്ചടി; ബംഗാൾ സർക്കാരിന് സുപ്രീംകോടതിയുടെ താക്കീത്

ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മമത ബാനര്‍ജിയോട് പ്രിയങ്ക ശര്‍മ്മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മാപ്പുപറഞ്ഞാൽ മാത്രമായിരിക്കും ജാമ്യമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയത്.

supreme court warns west Bengal government in arresting BJP activist priyanka sharma for spreading morphed images
Author
New Delhi, First Published May 15, 2019, 11:25 AM IST

ദില്ലി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തില്‍ മമതയ്ക്ക് തിരിച്ചടി. പ്രിയങ്ക ശർമയെ ജയിൽ മോചിതയാക്കിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ബംഗാൾ സർക്കാരിന് ശക്തമായ ഭാഷയിലാണ്   സുപ്രീംകോടതി താക്കീത് ചെയ്തത്.

അതേസമയം പ്രിയങ്ക ശർമയെ രാവിലെ 9. 30 ന് വിട്ടയച്ചെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മമത ബാനര്‍ജിയോട് പ്രിയങ്ക ശര്‍മ്മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മാപ്പുപറഞ്ഞാൽ മാത്രമായിരിക്കും ജാമ്യമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയത്. 

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുഖത്തിന് പകരം മമതയുടെ മുഖം ചേര്‍ത്തുള്ള ചിത്രമാണ് ബിജെപി പ്രവര്‍ത്തക പ്രചരിപ്പിച്ചത്. ഇതിനെതിരെ പൊലീസ് കേസെടുക്കുകയും ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഉപാധികളോട് ജാമ്യം നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്ന് സുപ്രീംകോടതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios