"ഈ മരം എന്നും നിത്യഹരിതമായി നിലനിൽക്കട്ടെ, അതുകൊണ്ട് ഞാനിതിനെ പ്രേംനസീർ എന്ന് വിളിയ്ക്കുന്നു" സുരേഷ് ഗോപി പറഞ്ഞു
തൃശ്ശൂർ: തൃശൂർ കളക്ട്രേറ്റിന് മുന്നിൽ മരം നട്ട് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു.
"ഈ മരം എന്നും നിത്യഹരിതമായി നിലനിൽക്കട്ടെ അതുകൊണ്ട് ഞാനിതിനെ പ്രേംനസീർ എന്ന് വിളിയ്ക്കുന്നു"

തൃശൂർ കളക്ട്രേറ്റിലെത്തി നാമനിർദേശ പത്രിക കൊടുത്ത എല്ലാ സ്ഥാനാർത്ഥികൾക്കും കളക്ട്രേറ്റിൽ നിന്നും ഒരു മരം കൊടുത്തു. ടിഎൻ പ്രതാപനടക്കമുള്ള ഒമ്പതോളം സ്ഥാനാർത്ഥികൾ നട്ട മരങ്ങൾ കലക്ട്രേറ്റ് വളപ്പിലുണ്ട്. അതിൽ വേറിട്ട് നിൽക്കുകയാണ് താരം നട്ട പ്രേം നസീർ.
മരം എന്നും നിത്യഹരിതമായി നിലനിൽക്കട്ടെ അതുകൊണ്ട് തന്നെ തനിയ്ക്ക് കിട്ടിയ റംബൂട്ടാൻ മരത്തിന് പ്രേംസസീർ എന്ന പേരിടുന്നുവെന്ന് പറഞ്ഞ ശേഷം സുരേഷ് ഗോപി മരമുയർത്തിപ്പിടിച്ചപ്പോൾ ചുറ്റുമുള്ളവർ കയ്യടിച്ചു. പിന്നെ തന്‍റെ സ്വന്തം 'പ്രേംനസീറി'നെ കളക്ട്രേറ്റ് മുറ്റത്ത് നട്ട് വെള്ളം നനച്ചാണ് താരം മടങ്ങിയത്.
നാമനിർദേശ പത്രിക നൽകിയ എല്ലാ സ്ഥാനാർത്ഥികൾക്കും തൃശൂർ കളക്ട്രേറ്റിൽ നിന്ന് മരം നൽകിയിരുന്നു. ഇന്ന് ഉച്ചയോട് കൂടിയാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമർപ്പിച്ചത്. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയ ശേഷമാണ് പത്രിക നല്‍കിയത്. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
