Asianet News MalayalamAsianet News Malayalam

' മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ ? ' വിവാദമായി സുരേഷ് ഗോപി എംപിയുടെ പ്രസംഗം

മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റ അര്‍ത്ഥം. ഊളയെ ഊള എന്നെ വിളിക്കാന്‍ കഴിയൂ" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം

suresh gopi  viral speech about on modi promise to 15 lakhs on every indian account
Author
Pathanamthitta, First Published Apr 3, 2019, 9:05 PM IST

പത്തനംതിട്ട: തൃശ്ശൂരില്‍ എന്‍ഡിഎയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തില്‍. പൊതുവേദിയില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പരാമര്‍ശം നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശമുള്ളത്. 

എല്ലാ അക്കൌണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ കുറിച്ച പരാമര്‍ശിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പരാമര്‍ശം നടത്തിയത്.  ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ റോസാപ്പൂ വെച്ച മഹാന്‍ എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്. 

" പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം.  എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള.  അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെല്ലാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത്. എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റ അര്‍ത്ഥം.   ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. 
 

Follow Us:
Download App:
  • android
  • ios