Asianet News MalayalamAsianet News Malayalam

ചൗക്കിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നത് എന്തിന്? സുഷമയുടെ മറുപടി ഇങ്ങനെ

രാജ്യത്തിന് അകത്തുള്ളവരുടെ മാത്രമല്ല വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ താത്പര്യങ്ങളും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് - സുഷമ പറഞ്ഞു. 

Sushma Swaraj answered to the question "Why Chowkidar"
Author
New Delhi, First Published Mar 30, 2019, 5:39 PM IST


ദില്ലി; തെരഞ്ഞെടുപ്പ് ഗോദയില്‍ ചൂടുപിടിക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭി ചൗക്കിദാര്‍'(ഞാനും കാവല്‍ക്കാരന്‍) ക്യാമ്പയിനാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.  മോദിക്ക് പിന്തുണയുമായി നിരവധി ബിജെപി നേതാക്കളും പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു. എന്തിനാണ് ചൗക്കിദാര്‍  എന്ന് സ്വയം വിശേഷിപ്പിക്കുന്നത് എന്ന ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ട്വിറ്ററിലൂടെയാണ് സുഷമ തന്‍റെ മറുപടി അറിയിച്ചത്. 

 ചൗക്കിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിനാണ് സുഷമ സ്വരാജ് വ്യത്യസ്തമായ മറുപടി നല്‍കിയത്. രാജ്യത്തിന് അകത്തുള്ളവരുടെ മാത്രമല്ല വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ താത്പര്യങ്ങളുടെയും കാവല്‍ക്കാരിയാണ് ഞാന്‍. മ്യൂണിക്കില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് കുത്തേല്‍ക്കുകയും ഭര്‍ത്താവ് മരിക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന്‍റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു -  സുഷമ ട്വിറ്റില്‍ കുറിച്ചു. 

മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കണമെന്ന് മ്യൂണിക്കിലെ ഇന്ത്യന്‍ നിയുക്തസംഘത്തോട് സുഷമ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററില്‍ സജീവമായ സുഷമ സ്വരാജ് സാധാരണ ആളുകളുടെ പരാതികള്‍ക്ക് ട്വിറ്ററിലൂടെ തന്നെ മറുപടിയും നല്‍കാറുണ്ട്.

വന്‍ പ്രചാരം നേടിയ 'മേം ഭി ചൗക്കിദാര്‍'  ക്യാമ്പയിനിന് മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ 'ചൗക്കിദാര്‍ ചോര്‍ ഹേ'(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് മറുപടിയായാണ് മോദി പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.  

Follow Us:
Download App:
  • android
  • ios