ദില്ലി: സസ്‌പെന്‍ഷനിലായിരുന്ന ആം ആദ്മി പാര്‍ട്ടി എം.പി ഹരീന്ദര്‍ സിംഗ് ഖല്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബില്‍ നിന്നുള്ള എം.പിയാണ് ഖല്‍സ. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നുമാണ് ഖല്‍സ ബി.ജെ.പി അംഗത്വം എടുത്തത്. 

എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഖല്‍സ 2014ലാണ് എ.എ.പി ടിക്കറ്റില്‍ ഫത്തേപൂര്‍ സാഹിബില്‍ നിന്ന് വിജയിച്ചു കയറിയത്. 2015 മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു.