Asianet News MalayalamAsianet News Malayalam

സസ്പെൻസ് ഒഴിയാതെ വയനാടും വടകരയും; അന്തിമ തീരുമാനം കാത്ത് ആകാംക്ഷയോടെ യുഡിഎഫ് പ്രവർത്തകർ

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ വടകരയില്‍ നടന്ന യുഡിഎഫ് കണ്‍വന്‍ഷനില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തില്ല.

suspens continues over wauyanad and vadakara candidature
Author
Thiruvananthapuram, First Published Mar 24, 2019, 6:17 AM IST

തിരുവനന്തപുരം: കോൺഗ്രസിന്‍റെ എട്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയിട്ടും സസ്പെൻസ് ഒഴിയാതെ വയനാടും വടകരയും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വന്നതോടെ ഇനിയും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത വടകര മണ്ഡലത്തിലേക്കും ഏവരും ഉറ്റുനോക്കുകയാണ്.
 
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തിയാൽ അത് യുഡിഎഫിന് കൂടുതൽ ഉണർവ് നൽകുമെന്നപ്രതീക്ഷയിലാണ് തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മുരളീധരൻ. വടകരയില്‍ രാഹുലിനെ എത്തിക്കാന്‍ കഴിയുമോയെന്ന് ആലോചനകളുണ്ടെന്നും മുരളിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ പറഞ്ഞു.  

കോൺഗ്രസിന്‍റെ എട്ടാം സ്ഥാനാർത്ഥി പട്ടികയിലും വയനാട്ടിലെ സ്ഥാനാർത്ഥിയെ ഔദ്യോഗിക പ്രഖ്യാപിച്ചില്ലെങ്കിലും കെ മുരളീധരൻ ആത്മവിശ്വാസത്തിലാണ്. സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം ഇല്ലെന്നും പ്രചാരണം തുടങ്ങാൻ എഐസിസി നേരിട്ട് ആവശ്യപ്പെടുകയായിരുന്നെന്നും കെ.മുരളീധരൻ പറഞ്ഞു.

അതേ സമയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ വടകരയില്‍ നടന്ന യുഡിഎഫ് കണ്‍വന്‍ഷനില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തില്ല.

Follow Us:
Download App:
  • android
  • ios