തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനോടുമാണ് കുമ്മനത്തിന്‍റെ മത്സരം. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം തന്‍റെ തട്ടകമല്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. 

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ല 119 സീറ്റില്‍ 88ഉം ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയാണ് ജയിച്ചത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇവിടെ 19 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ അസാദുദ്ദീന്‍ ഒവൈസി നയിച്ച എഐഎംഐഎം ഏഴ് സീറ്റ് നേടി. ടിഡിപി രണ്ട് സീറ്റില്‍ ജയിച്ചപ്പോള്‍ ബിജെപി ഒരു സീറ്റില്‍ ഒതുങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് തെലങ്കാനയിലുള്ളത്.