Asianet News MalayalamAsianet News Malayalam

ലാലുവിന്റെ കു​ടും​ബ​ത്തി​ൽ ഭി​ന്ന​ത; തേ​ജ് പ്ര​താ​പ് യാ​ദ​വ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചേക്കും

ആ​ര്‍​ജെ​ഡി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം രാജിവച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് ലാലുവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. 

Tej Pratap likely to contest as independent candidate
Author
Bihar, First Published Mar 29, 2019, 1:09 PM IST

പാറ്റ്ന: ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ പടിവാതിൽക്കൽ നിൽക്കെ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ കു​ടും​ബ​ത്തി​ൽ ഭി​ന്ന​ത. ആ​ര്‍​ജെ​ഡി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം രാജിവച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് ലാലുവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്.

ഇ​ള​യ​സ​ഹോ​ദ​ര​നും ലാ​ലു​വിന്റെ രാ​ഷ്​​ട്രീ​യ പി​ൻ​ഗാ​മി​യു​മാ​യ തേ​ജ​സ്വി യാ​ദ​വു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്​​മ​യാ​ണ്​ തേ​ജ് പ്രതാപിന്റെ തീ​രു​മാ​ന​ത്തി​ന്​ പി​ന്നില്ലെന്നാണ് സൂചന. തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ്​ വീ​തംവെ​പ്പി​നെ ചൊ​ല്ലി​യും ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ട്. ബിഹാറിലെ സരൺ ലോക്സഭാ മണ്ഡലത്തിൽ ഭാര്യാപിതാവ് ചന്ദ്രിക റായിക്കെതിരെയായിരിക്കും തേ​ജ് പ്രതാപ് മത്സരിക്കുക. 

കഴിഞ്ഞ ദിവസമാണ് ആ​ര്‍​ജെ​ഡി വി​ദ്യാ​ർ​ഥി സംഘടനയുടെ അ​ധ്യ​ക്ഷ സ്ഥാ​നത്ത് നിന്ന് തേജ് പ്രതാപ് രാ​ജി​വ​ച്ചത്. തേ​ജ് പ്ര​താപ് ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രു​ടേ​യും പേ​രെ​ടു​ത്ത് പ​റ​യാ​തെ ട്വീറ്റിൽ അദ്ദേഹം വി​മ​ര്‍​ശ​ന​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Follow Us:
Download App:
  • android
  • ios