പട്ന:  സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ലാലു പ്രസാദ് യാദവിന്‍റെ ഇളയമകൻ തേജ് പ്രതാപ് യാദവ് ബീഹാറിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ലാലു റാബ്രി മോര്‍ച്ച എന്ന പേരിലാണ് പാര്‍ടി. തേജ് പ്രതാപ് ആവശ്യപ്പെട്ട ജഹാനാബാദ്, ഷിയോഹര്‍ മണ്ഡലങ്ങൾ വിട്ടുനൽകാൻ പാര്‍ട്ടിയെ ഇപ്പോൾ നിയന്ത്രിക്കുന്ന സഹോദരൻ തേജസ്വി യാദവ് തയ്യാറാകാത്തതാണ് പ്രകോപനത്തിന് കാരണം. 

ഇതുകൂടാതെ വിവാഹ മോചന കേസ് നടക്കുന്നതിനിടെ തേജ് പ്രതാപ് യാദവിന്‍റെ ഭാര്യ പിതാവിനെ സാരൻ മണ്ഡലത്തിൽ തേജസ്വി യാദവ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ആര്‍ജെഡിയിൽ നിന്ന് രാജിവെച്ചാണ് തേജ് പ്രതാപ് പുതിയ പാര്‍ടി പ്രഖ്യാപിച്ചത്. ആര്‍ജെഡി ടിക്കറ്റിൽ തേജസ്വി യാദവ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികൾക്കെതിരെ ലാലു റാബ്രി മോര്‍ച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് തേജ് പ്രതാപ് യാദവ് വ്യക്തമാക്കി.