കാട്ടുപന്നിയെ വളർത്തുന്നതിലാണ് കേരളം ഒന്നാമതെന്ന് പറഞ്ഞ ബിഷപ്പ് ഇഞ്ചനാനിയിൽ കർഷക പ്രശ്നങ്ങൾ പരിഹരിക്കാത്തവർക്ക് വോട്ടില്ലെന്നും കൂട്ടിച്ചേർത്തു

താമരശ്ശേരി: കാട്ടുപന്നികളുടെ ചൗക്കിദാറാകാനാണ് മലയോര ജനതയുടെ വിധിയെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. കെഎസ്ആർടിസിക്ക് പണം നൽകാമെങ്കിൽ പിന്നെന്തുകൊണ്ടാണ് കർഷക കടബാധ്യത പരിഹരിക്കാൻ പണം തരാത്തതെന്ന് ബിഷപ്പ് ചോദിച്ചു. 

കാട്ടുപന്നിയെ വളർത്തുന്നതിലാണ് കേരളം ഒന്നാമതെന്ന് പറഞ്ഞ ഇഞ്ചനാനിയിൽ കർഷക പ്രശ്നങ്ങൾ പരിഹരിക്കാത്തവർക്ക് വോട്ടില്ലെന്നും കൂട്ടിച്ചേർത്തു. സർഫാസിക്കെതിരായ കർഷകസമരത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ.