വയനാട്ടിലെ വികസനമില്ലായ്മയായിരിക്കും തെരഞ്ഞെടുപ്പ് വിഷയം. രാഹുൽ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. 

വയനാട്: വയനാട് മണ്ഡലത്തിൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടിലിത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുൽ ഗാന്ധി വരുമെന്ന് അറിഞ്ഞതോടെയാണ് എൻഡിഎ സ്ഥാനാര്‍ത്ഥിയായി വയനാട്ടിൽ മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനം എടുത്തത്.