പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. 

തിരുവനന്തപുരം:കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ശബരിമലയെപ്പറ്റി പരാമർശിക്കാതിരുന്നതിനെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാകണമെന്നും പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷമണ രേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും പറഞ്ഞ മീണ ലക്ഷ്മണ രേഖ കടന്നാൽ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി. കാസർകോട് ,തൃശ്ശൂർ ,കൊല്ലം കലക്ടർമാർക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളിൽ അവർക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 

കർഷകരുടെ ലോണുകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കില്ലെന്നും ടിക്കറാം മീണ അറിയിച്ചു. ഫയലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇനി ഈ ഫയൽ വീണ്ടും ദില്ലിക്ക് അയച്ചാൽ തിരിച്ചടി ലഭിക്കും.