Asianet News MalayalamAsianet News Malayalam

അങ്ങനെ അങ്ങ് എടുക്കാൻ തൃശൂരുകാര്‍ സമ്മതിക്കില്ല; സുരേഷ് ഗോപിയെ ട്രോളി ടിഎൻ പ്രതാപൻ

തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച ശേഷം ടിഎൻ പ്രതാപന്‍റെ മറുപടി.

tn prathapan react on trissur victory
Author
Trissur, First Published May 23, 2019, 1:21 PM IST

തൃശൂര്‍: മത നിരപേക്ഷതയുടെ വിജയമാണ് തൃശൂര്‍ മണ്ഡലത്തിൽ ഉണ്ടായതതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎൻ പ്രതാപൻ. ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയാണ് ടിഎൻ പ്രതാപൻ തൃശൂരിൽ വിജയം ഉറപ്പിക്കുന്നത്. തുടക്കത്തിൽ ചെറിയ സമയം മാത്രം ലീഡിലേക്ക് വന്ന ഇടത് മുന്നണിയുടെ രാജാജി മാത്യു തോമസ് പിന്നീടൊരിക്കലും പ്രതീപന്‌‍റെ ലീഡ് മറികടന്നില്ലെന്നതും ശ്രദ്ധേയമാണ്.

ചലചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുട സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ സുരേഷ് ഗോപിക്കായില്ല. 

പ്രചാരണ വേളയിൽ തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം നേടിയിരുന്നു. ജയം ഉറപ്പിച്ച ശേഷം സുരേഷ് ഗോപിക്ക് അതേ നാണയത്തിൽ മറുപടി നൽകാനും ടിഎൻ പ്രതാപൻ മറന്നില്ല. തൃശൂർ തൃശൂര്‍കാർ ആർക്കും എടുക്കാൻ കൊടുക്കില്ലെന്നായിരുന്നു ടിഎൻ പ്രതാപന്‍റെ മറുപടി.

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാട്ടികയിൽ മാത്രമാണ് ടിഎൻ പ്രതാപന് രണ്ടാം സ്ഥാനത്ത് ഉണ്ടായത്. അതും നാട്ടികയിൽ ഇടത് മുന്നണി നേടിയാത് വളരെ ചെറിയ ലീഡ് മാത്രമാണ്.

പുതുക്കാട് നാട്ടിക എന്നിവിടങ്ങളും തൃശൂരിലും ഇടക്കൊന്ന് മുന്നേറിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പിന്നെയും മൂന്നാം സ്ഥാനത്തേക്ക് പോയി. എഴുപത് ശതമാനത്തിനടുത്ത് വോട്ടെണ്ണി തീരുമ്പോൾ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രണ്ടര ലക്ഷം വോട്ട് നേടിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ട് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ സ്വീകാര്യത കൂടി കണക്കിലെടുത്ത് രണ്ടാം സ്ഥാനമെങ്കിലും എത്തുകയെന്ന ബിജെപി നീക്കം നടക്കാനിടയില്ലെന്ന് തന്നെയാണ് നിലവിലെ സ്ഥിതി 

Follow Us:
Download App:
  • android
  • ios