ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന തൃശൂരിൽ പ്രചാരണത്തിന്‍റെ ആവേശം മുഴുവൻ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു.

തൃശൂർ: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കുടുംബത്തോടൊപ്പം ആവേശമാക്കി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൻ ഗോകുലിനുമൊപ്പം തുറന്ന വാഹനത്തിൽ അണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുരേഷ് ഗോപി തന്‍റെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന തൃശൂരിൽ പ്രചാരണത്തിന്‍റെ ആവേശം മുഴുവൻ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു. കൊട്ടിക്കലാശത്തിലും കളം പിടിക്കാൻ മുന്നണികൾ മത്സരിച്ചു. കൊട്ടും പാട്ടുമായി നിരവധി അണികളാണ് സുരേഷ് ഗോപിയുടെ വാഹനത്തിന് അകമ്പടിയായി അണിനിരന്നത്.